Post Category
പിറവം നഗരസഭയിൽ പ്രത്യേക കോവിഡ് പരിശോധനാ ക്യാമ്പയിൻ
എറണാകുളം: ഊർജ്ജിത കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി പിറവം മുൻസിപ്പാലിറ്റി പരിധിയിലെ മുഴുവൻ ടാക്സി തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക കോവിഡ് പരിശോധനാ ക്യാമ്പയിൻ ബുധനാഴ്ച ആരംഭിക്കും.
പിറവം നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിറവം കാർഷിക വിപണിയിൽ താത്കാലിക കോവിഡ് പരിശോധനാ കേന്ദ്രം സജ്ജമാക്കുവാൻ തീരുമാനിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ആന്റിജൻ പരിശോധനക്കായി ഇവിടെ സൗകര്യം ഒരുക്കും. രാവിലെ ഒൻപത് മണി മുതൽ പരിശോധന ആരംഭിക്കും
date
- Log in to post comments