Skip to main content

മന്ത്രി സജി ചെറിയാന്‍ ഇന്ന്(ജൂണ്‍ 30) ജില്ലയില്‍ സന്ദര്‍ശനം നടത്തും

മത്സ്യമേഖലയിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന്(ജൂണ്‍ 30) വൈകിട്ട് നാലിന് ജില്ലയിലെത്തും. ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ക്യു.എസ്.എസ് കോളനിയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാണ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തും. 4.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം. മുകേഷ് എം. എല്‍.എ, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, മത്സ്യതൊഴിലാളി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മന്ത്രി ചര്‍ച്ച നടത്തും.
(പി.ആര്‍.കെ നമ്പര്‍.1597/2021)

date