Skip to main content

കോവിഡ് 1245, രോഗമുക്തി 1672

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 30) 1245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1672 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1235 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 241 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-34, കരുനാഗപ്പള്ളി-23, കൊട്ടാരക്കര-12, പുനലൂര്‍- ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-52, തൃക്കോവില്‍വട്ടം-51, കല്ലുവാതുക്കല്‍-39, തേവലക്കര, മയ്യനാട് എന്നിവിടങ്ങളില്‍ 31 വീതവും നെടുമ്പന-30, കുലശേഖരപുരം-27, ഇളമ്പള്ളൂര്‍, ചടയമംഗലം, പ•ന ഭാഗങ്ങളില്‍ 26 വീതവും വെസ്റ്റ് കല്ലട-25, എഴുകോണ്‍-24, ചാത്തന്നൂര്‍, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ 23 വീതവും പൂതക്കുളം-19, പത്തനാപുരം-18, ചിതറ, നെടുവത്തൂര്‍, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 17 വീതവും കൊറ്റങ്കര, തലവൂര്‍, മേലില ഭാഗങ്ങളില്‍ 16 വീതവും തൊടിയൂര്‍, പനയം, പെരിനാട് പ്രദേശങ്ങളില്‍ 15 വീതവും വെളിയം-14, ഇടമുളയ്ക്കല്‍, ചവറ എന്നിവിടങ്ങളില്‍ 13 വീതവും തെക്കുംഭാഗം, പൂയപ്പള്ളി ഭാഗങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, കടയ്ക്കല്‍, മൈലം, വിളക്കുടി, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 11 വീതവും അഞ്ചല്‍, ഏരൂര്‍, കുളക്കട, ചിറക്കര, തൃക്കരുവ എന്നിവിടങ്ങളില്‍ 10 വീതവും ഇട്ടിവ, ഓച്ചിറ ഭാഗങ്ങളില്‍ ഒന്‍പതു വീതവും കരവാളൂര്‍, ക്ലാപ്പന, തെ•ല, പവിത്രേശ്വരം, പേരയം പ്രദേശങ്ങളില്‍ എട്ടു വീതവും കുണ്ടറ, കുമ്മിള്‍, തഴവ, മൈനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴു വീതവും കരീപ്ര, പോരുവഴി ഭാഗങ്ങളില്‍ ആറു വീതവും ആലപ്പാട്, നീണ്ടകര, പ്രദേശങ്ങളില്‍ അഞ്ചു വീതവും ഈസ്റ്റ് കല്ലട, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ നാലു വീതവും കുന്നത്തൂര്‍, നിലമേല്‍, പട്ടാഴി, പിറവന്തൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1598/2021)

date