Skip to main content

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികൾക്ക്  1000 രൂപ ധനസഹായം

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാൽ ആനുകൂല്യം നൽകുന്നതിനായി സർക്കാറിൽ നിന്ന് തുക അനുവദിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെട്ടതിനെ തുടർന്ന് 82,06,000 രൂപ സർക്കാർ അനുവദിച്ച് ഉത്തരവായി. തുക ഖാദി സ്ഥാപനങ്ങൾ മുഖേന തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് ബോർഡ് അറിയിച്ചു.
പി.എൻ.എക്സ് 2099/2021
 

date