Skip to main content

വിദ്യാർത്ഥികൾക്കായി ഓൺലൈൻ കരിയർ സംശയ നിവാരണ പരിപാടി

 

കാക്കനാട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാത്ത സാഹചര്യത്തിൽ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ കരിയർ സംശയനിവാരണ പരിപാടി സംഘടിപ്പിക്കുന്നു. കോവിഡാനന്തര ഉപരിപഠനം എന്ന വിഷയത്തിൽ  ഈമാസം മാസം എട്ടാം തീയതിയാണ് പരിപാടി നടത്തുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം ഏഴിന്  ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം. 0484 2422458 എന്ന നമ്പറിലോ deeekm.emp.lbr@kerala.gov.in എന്ന ഇമെയിൽ വഴിയോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

date