ചെമ്മനത്തുകര ക്ഷീര സംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു
വൈക്കം ബ്‌ളോക്ക് ക്ഷീര കര്‍ഷക സംഗമവും ക്ഷീര വികസന വകുപ്പിന്റെ ധന സഹായത്തോടെ നിര്‍മ്മിച്ച ചെമ്മനത്തുകര ക്ഷീര സംഘം കെട്ടിടം ഉദ്ഘാടനവും സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. മികച്ച ക്ഷീര കര്‍ഷകനെ ചടങ്ങില്‍ ആദരിച്ചു. ക്ഷീര വര്‍ദ്ധിനി പദ്ധതി, ക്ഷീര കര്‍ഷക ക്ഷേമനിധി, ധന സഹായവും വിതരണം ചെയ്തു. മികച്ച പുല്‍കൃഷി തോട്ടം ഉടമയ്ക്കുളള സമ്മാന ദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍ നിര്‍വ്വഹിച്ചു. ഏറ്റവും മികച്ച ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച വൈക്കം ടൗണ്‍ ക്ഷീരോത്പാദക സംഘത്തിനുളള സമ്മാനദാനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ എസ്. ഇന്ദിരാദേവി നല്‍കി. ചെമ്മനത്തുകര ക്ഷീര സംഘം മുന്‍ പ്രസിഡന്റുമാരെ മില്‍മ എറണാകുളം മേഖല ബോര്‍ഡ് മെമ്പര്‍ സോണി ഈറ്റക്കല്‍ ആദരിച്ചു. പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകര്‍ക്കുളള സമ്മാനം പഞ്ചായത്ത് പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ ആന്റണി, പി വി ഹരിക്കുട്ടന്‍, ലിജി സലഞ്ജ് രാജ്, പി ശകുന്തള, ലത അശോകന്‍, പി എസ് മോഹനന്‍ എന്നിവര്‍ വിതരണം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാവിലെ നടന്ന കന്നുകാലി പ്രദര്‍ശന മത്സരം വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ശശി പറവത്തറ, തങ്കമണി ഐരൂപ്പറമ്പില്‍, രാജേഷ് മുണ്ടുചിറയില്‍, ഗോപി മാളിയേക്കല്‍, ലത അടിയാക്കല്‍ എന്നീ കര്‍ഷകരുടെ ഉരുക്കള്‍ക്ക് സമ്മാനം ലഭിച്ചു. പൊതു സമ്മേളനം സെമിനാര്‍, ക്ഷീരോല്പന്ന പ്രദര്‍ശനമേള എന്നിവയും സംഘടിപ്പിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1119/18)
- Log in to post comments