Post Category
ചരക്കുകപ്പല്‍ അഴീക്കലിലെത്തി; ആദ്യ സര്‍വീസ് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ അഴീക്കല്‍ തുറമുഖത്ത് വലിയ ചരക്കുകപ്പല്‍ എത്തിച്ചേര്‍ന്നു. ചരക്കുമായി കൊച്ചിയില്‍ നിന്നു പുറപ്പെട്ട് ബേപ്പൂര്‍ വഴി ഇന്നലെ (ശനി) രാവിലെ അഴീക്കലില്‍ എത്തിയ എം വി ഹോപ് സെവന്‍ കപ്പല്‍ കെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
അഴീക്കലില്‍ നിന്നുള്ള ആദ്യ ചരക്കു കപ്പല്‍ സര്‍വീസ് ഇന്ന് (ഞായര്‍) രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പരിപാടിയില്‍ കെ സുധാകരന്‍ എം പി, എം എല്‍ എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments