Skip to main content

ആസൂത്രണ സമിതിയിലേക്കുള്ള ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ

കാക്കനാട്: എറണാകുളം ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തിരഞ്ഞെടുത്തു. പട്ടികജാതി പട്ടികവർഗ്ഗ സ്ത്രീ സംവരണ വിഭാഗത്തിൽ അനിത ടീച്ചറെയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ദീപു കുഞ്ഞുകുട്ടിയെയും തിരഞ്ഞെടുത്തു. സ്ത്രീ സംവരണ വിഭാഗത്തിൻ ശാരദ മോഹൻ, ഷൈമി വർഗ്ഗീസ്, ലിസി അലക്സ് എന്നിവർ പ്രതിനിധികളാകും. ജനറൽ വിഭാഗത്തിൽ എ.എസ് അനിൽകുമാർ, മനോജ് മൂത്തേടൻ, സനിത റഹീം എന്നിവരെയും തിരഞ്ഞെടുത്തു.

date