Skip to main content

സ്വയം തൊഴില്‍  പദ്ധതി        അപേക്ഷ ക്ഷണിച്ചു

 

എഴുപത് ശതമാനമോ അതിലധികമോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ള ബി.പി.എല്‍ കുടുംബത്തിലെ ഭര്‍ത്താവ് ഉപേക്ഷിച്ച / അവിവിവാഹിതയായ /ഏക രക്ഷിതാവായ / നിയമ പ്രകാരം വിവാഹ മോചനം നേടിയ / വേര്‍പിരിഞ്ഞു താമസിക്കുന്നവരോ ആയ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണ  35000  രൂപ ധനസഹായം നല്‍കുന്ന പദ്ധയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷി സര്‍ട്ടിഫിക്കററ്, വരുമാന സര്‍ട്ടിഫിക്കററ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, വിവാഹിതയല്ല / പുനര്‍ വിവാഹിതയല്ല  എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 2021 ആഗസ്റ്റ് 31 നകം ജില്ലാ ജില്ലാസാമൂഹൃ നീതി ഓഫീസ്, ചെമ്പൂക്കാവ്, മിനി സിവില്‍ സ്റ്റേഷന്‍, തൃശൂര്‍ എന്ന മേല്‍വിലാസത്തിലോ കാര്യാലയത്തിലോ  നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04885210310

date