Skip to main content

ഫെസിലിറ്റേറ്റര്‍

ഫീഷറീസ് വകുപ്പ്  സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) വഴി നടത്തുന്ന  ജെ.എല്‍.ജി പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 19. തീരനൈപുണ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 35 വയസ്. അപേക്ഷാഫോറം സാഫിന്റെ ശക്തികുളങ്ങര ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും   ഔദ്യോഗിക വെബ് സൈറ്റിലും ( WWW.safkerala.org) ലഭിക്കും.  
  (പി.ആര്‍.കെ നമ്പര്‍.1657/2021)
 

date