വനം മഹോത്സവം 2021 ആചരിച്ചു
ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വനം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തേവള്ളി ജഡ്ജസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് വൃക്ഷ തൈകള്‍ നട്ട് വനമഹോത്സവം 2021 ആചരിച്ചു. ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ.വി ജയകുമാര്‍ നിര്‍വ്വഹിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ. സിദ്ധിഖ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജുമാരായ എന്‍ ഹരികുമാര്‍, എം. മനോജ്, ഷേര്‍ളി ദത്ത്, കുടുംബകോടതി ജഡ്ജ് കെ. സുജിത്ത്, ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍ മോഹന്‍, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് സി.ആര്‍.ബിജുകുമാര്‍, അഡീഷണല്‍ സബ് ജഡ്ജ് വിദ്യാധരന്‍, മജിസ്‌ട്രേറ്റുമാരായ കാര്‍ത്തിക, അരുണ്‍കുമാര്‍, ജില്ലാ നിയമസേവന അതോറിറ്റി ജീവനക്കാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1658/2021)
- Log in to post comments