Skip to main content

മാറ്റ് ലാബ് പരിശീലനം

    പട്ടികജാതി വികസന വകുപ്പിന് വേണ്ടി സി.ഡിറ്റ് നടത്തുന്ന മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20നും 26നും മധ്യേ പ്രായമുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നാല് മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം/എംസിഎ പാസായവര്‍ക്കും/പ്രസ്തുത കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും ബിഎസ്.സി കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് പാസായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും ംംം.ര്യയലൃൃശെ.ീൃഴ എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2323949. 
                                            (പിഎന്‍പി 3062/17)

date