Post Category
ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് ആറ് മുതല്‍
ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ ആറ് (ചൊവ്വാഴ്ച) മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. ആറിന് ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാള്‍, ഏഴിന് സാധു കല്ല്യാണ മണ്ഡപം ഓഡിറ്റോറിയം എന്നിവിടങ്ങളിലും എട്ട്, ഒമ്പത് തീയതികളില്‍ ജില്ലാ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, സാധു കല്ല്യാണ മണ്ഡപത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും, കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും യോഗങ്ങള്‍.
date
- Log in to post comments