Skip to main content

സ്‌ക്വാഡ് പരിശോധന; 38 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധ നകളില്‍  38 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ആലപ്പാട്,  കെ.എസ്.പുരം, പ•ന  തേവലക്കര, തെക്കുംഭാഗം, ക്ലാപ്പന, നീണ്ടകര, ഓച്ചിറ, തഴവ, ചവറ, തൊടിയൂര്‍ മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകളില്‍ പിഴ ഈടാ ക്കുകയും 107 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുളക്കട, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, വെളിനല്ലൂര്‍  പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 കേസുകളില്‍ പിഴ ചുമത്തി  104 എണ്ണത്തിന് താക്കീത് നല്‍കി.
കൊല്ലം ഈസ്റ്റ്, മണ്‍ട്രോത്തുരുത്ത്, പെരിനാട്, പരവൂര്‍ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴ ഈടാക്കി. 46 കേസുകളില്‍ താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകള്‍ക്ക് പിഴയീടാക്കി. 31 എണ്ണത്തിന് താക്കീത് നല്‍കി.
പുനലൂര്‍ ടൗണില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനോദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 13 കേസുകളില്‍  താക്കീത് നല്‍കി.
പത്തനാപുരത്ത് ഏഴു സ്ഥാപനങ്ങള്‍ക്ക്  താക്കീത് നല്‍കി. തലവൂര്‍,  രണ്ടാലുംമൂട്, പറങ്കിമാംമുകള്‍ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സിന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന.
(പി.ആര്‍.കെ നമ്പര്‍.1666/2021)

date