Skip to main content

ജില്ലാ ആസൂത്രണ സമിതിയായി

ജില്ലാപഞ്ചായത്ത് അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് അംഗങ്ങളും ഒരു മുനിസിപ്പല്‍ കൗണ്‍സിലറും രണ്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്ന ജില്ലാ ആസൂത്രണ സമിതിയായി. സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഡിവിഷന്‍, വിഭാഗം എന്ന ക്രമത്തില്‍ ചുവടെ.
ജില്ലാ പഞ്ചായത്ത്-പ്രിജി ശ്രീധരന്‍(നെടുമ്പന ഡിവിഷന്‍, പട്ടികജാതി സ്ത്രീ വിഭാഗം), എസ്. ഷൈന്‍ കുമാര്‍(വെളിനല്ലൂര്‍, പട്ടികജാതി പുരുഷന്‍), വസന്താ രമേശ്(കുലശേഖരപുരം, സ്ത്രീ), ബി. ജയന്തി(പെരിനാട്, സ്ത്രീ), ജെ. നജീബത്ത്(ചിതറ, സ്ത്രീ), ആര്‍. രശ്മി(കലയപുരം, സ്ത്രീ), ഡോ. കെ. ഷാജി(കരവാളൂര്‍, ജനറല്‍), എന്‍. എസ്. പ്രസന്ന കുമാര്‍(കൊറ്റങ്കര, ജനറല്‍), അനില്‍. എസ്. കല്ലേലിഭാഗം(തൊടിയൂര്‍, ജനറല്‍); മുനിസിപ്പാലിറ്റി-എസ്.ആര്‍.രമേശ്(പടിഞ്ഞാറ്റിന്‍കര, കൊട്ടാരക്കര മുനിസിപ്പാലിറ്റി, ജനറല്‍); കോര്‍പറേഷന്‍-ഹണി(വടക്കുംഭാഗം, സ്ത്രീ), എസ്. ജയന്‍(വള്ളിക്കീഴ്, ജനറല്‍).
(പി.ആര്‍.കെ നമ്പര്‍.1685/2021)
 

date