Skip to main content

സംസ്ഥാന കേരളോത്സവം : സ്വാഗതസംഘം രൂപവത്കരണ യോഗം 17ന് 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്റെ  സ്വാഗതസംഘ രൂപവത്കരണ യോഗം നവംബര്‍ 17 രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നിര്‍മിച്ച തീം സോങിന്റെ ദൃശ്യാവിഷ്‌കാരം ഷാഫി പറമ്പില്‍ എം.എല്‍.എ. നിര്‍വഹിക്കും. മാനുവല്‍ പരിഷ്‌കരണ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഈ വര്‍ഷം മുതല്‍ കലയും കായികവും വെവ്വേറെയായാണ് നടത്തുന്നത്.

ഡിസംബര്‍ 21 മുതല്‍ 24വരെ കലാ മത്സരങ്ങളാണ് ജില്ലയില്‍ നടക്കുക. യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രതിനിധികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍ പങ്കെടുക്കും.
 

date