Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

എറണാകുളം: ജനറൽ ആശുപത്രിയിൽ 2021 ആഗസ്റ്റ് ഒന്നു മുതൽ 2022 ജൂലായ് 31 വരെ ആക്സിസ് പാസഞ്ചർ ലിഫ്റ്റിൻ്റ വാർഷിക അറ്റകുറ്റപണി കരാർ വ്യവസ്ഥയിൽ ചെയ്യുവാൻ ക്വട്ടേഷനുകൾ ക്ഷണിച്ചു. സൗജന്യമായി ചെയ്യുന്ന സേവനങ്ങളും സ്പെയർ പാർട്സ് , കംപ്രസർ, മോട്ടോർ മറ്റ് അറ്റകുറ്റപണികൾ എന്നിവയുടെ കരാർ നിബന്ധനകളും വിശദമായി കാണിക്കണം. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. ക്വട്ടേഷനുകൾ ആനുവൽ മെയിൻ്റനൻസ് ഓഫ് ആക്സിസ് പാസഞ്ചർ ലിഫ്റ്റ് എന്ന് രേഖപ്പെടുത്തി സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ നൽകണം. ജൂലായ് 22 രാവിലെ 11 വരെ ക്വട്ടേഷനുകൾ സ്വീകരിക്കുകയും 12 ന് തുറക്കുന്നതുമായിരിക്കും.

date