Post Category
ബാര്‍ബര്‍ ഷോപ്പ് തൊഴിലാളികള്‍ക്ക് ധനസഹായം
പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ബാര്‍ബര്‍ ഷോപ്പ് നവീകരണ പദ്ധതിയുടെ ഭാഗമായി നല്കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ട ഒരു ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനം ഇല്ലാത്ത പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്കാണ് അവസരം. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ ജൂലൈ 31നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പറേഷനില്‍ അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളുംwww.bcdd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1697/2021)
date
- Log in to post comments