Post Category
പോളിയില്‍ അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിലേക്ക് ഒരു സിവില്‍ എഞ്ചിനീയറിംഗ് ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും മങ്കട ജി.ഐ.എഫ്.ഡി യിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും മണിക്കൂര്‍ വേതനാടിസ്ഥാനത്തിലും, ജി.ഐ.എഫ്.ഡി യിലെ ഇംഗ്‌ളീഷ് അദ്ധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഡമോണ്‍സ്‌ട്രേറ്റര്‍ (സിവില്‍ എഞ്ചിനീയര്‍) - ഒന്നാം ക്ലാസ്സ് എഞ്ചിനീയറിങ് ഡിപ്ലൊമ, ഇംഗ്ലീഷ് അധ്യാപകന്‍ - കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച ഇംഗ്ലീഷ് പി.ജിയും ബി.എഡും സെറ്റും, ടെയ്‌ലറിങ് ഇന്‍സ്ട്രക്ടര്‍ - ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തെ കോഴ്‌സ് വിജയം. യോഗ്യതയുളളവര്‍ ജൂണ്‍ ഏഴിന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണം. ഫോണ്‍ : 04933 227253.
date
- Log in to post comments