Skip to main content

തീരദേശ പോലീസിലേക്ക്      ബോട്ട് ജീവനക്കാരെ തെരഞ്ഞെടുക്കുന്നു

    തീര സംരക്ഷണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച തളങ്കര (കാസര്‍കോട്) തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടില്‍  ബോട്ട്  ഡ്രൈവര്‍ (ഇന്‍ലാന്റ്്), ബോട്ട് സ്രാങ്ക് (ഇന്‍ലാന്റ്്), ബോട്ട് ലാസ്‌കര്‍ (ഇന്‍ലാന്റ്്) , സ്‌പെഷല്‍  മറൈന്‍  ഹോംഗാര്‍ഡ് എന്നീ തസ്തികകളില്‍  ജീവനക്കാരെ താല്‍ക്കാലികമായി ദിവസവേതന  അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ മാസം ഏഴിന് രാവിലെ  11 ന് തളങ്കര കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനില്‍ കൂടിക്കാഴ്ച നടത്തും. ഇന്‍ഡ്യന്‍ നേവി/കോസ്റ്റ്  ഗാര്‍ഡ് / ബി.എസ്.എഫ്./സി.ആര്‍.പി.എഫ്.  മുതലായവയോ/ തത്തുല്യമായ  സേനാ വിഭാഗങ്ങളില്‍  നിന്നോ വിരമിച്ച   നിശ്ചിത യോഗ്യതയും പ്രവര്‍ത്തി പരിചയവും  ഉള്ളവര്‍ക്കോ, മേല്‍ വിഭാഗത്തില്‍ പെടാത്തവരായ നിശ്ചിത യോഗ്യതയും പ്രവര്‍ത്തി പരിചയവും  ഉള്ളവര്‍ക്കോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ താല്‍പര്യമുണ്ടെങ്കില്‍  ഏഴിന് രാവിലെ  9.30ന് തളങ്കര  കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരാകണം. 

date