Skip to main content

സൈബര്‍ശ്രീ, സി-ഡിറ്റില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുവച്ച് നല്‍കുന്ന പരിശീലനത്തിന് 20 നും 26 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/എം.സി.എ പാസായവര്‍/പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രാണിക്‌സ്) പാസായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും നവംബര്‍ 30-ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍ സി.ഡിറ്റ്,പൂര്‍ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695014 വിലാസത്തില്‍ ഇ-മെയില്‍ അയക്കാം. ഫോണ്‍ 0471-2323949. 
 

date