Skip to main content

കോവിഡ് സ്‌ക്വാഡ് പരിശോധന: 131 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 131 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുന്‍സിപ്പാലിറ്റി, 17 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 83 കേസുകളില്‍ പിഴയീടാക്കി. 44 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കരയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകളില്‍ പിഴയീടാക്കി. 160 എണ്ണത്തിന്് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നേതൃത്വം നല്‍കി.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, തേവലക്കര, തൊടിയൂര്‍, പ•ന, തഴവ, തെക്കുംഭാഗം, നീണ്ടകര, ഓച്ചിറ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 28 കേസുകളില്‍ പിഴയീടാക്കി. 96 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസില്‍ പിഴ ഈടാക്കി. 25 എണ്ണത്തിന് താക്കീത് നല്‍കി.
പത്തനാപുരത്തെ കുന്നിക്കോട്, ആവണീശ്വരം, വിളക്കുടി എന്നിവിടങ്ങളിലെ പരിശോധനയില്‍ ആറു കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സ്  നേതൃത്വം നല്‍കി.
പുനലൂരിലെ തിങ്കള്‍കരിക്കം വില്ലേജില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകളില്‍ താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1736/2021)
 

date