Skip to main content

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) പദ്ധതി പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള തൃക്കാക്കര, ആലുവ നഗരസഭയില്‍ സ്ഥിരതാമസക്കാരായ 18 നും 35 നും മധ്യേ പ്രായമുളള യുവതീ യുവാക്കളില്‍ നിന്ന് ബിസിനസ് കറസ്‌പോണ്ടന്റ് കം ബീസിനസ് ഫെസിലിറ്റേറ്റര്‍ (പ്ലസ് ടു) ഫീല്‍ഡ് എഞ്ചിനീയര്‍ ആര്‍.എ.സി ഡബ്ലിയു (പ്ലസ് ടു) പുരുഷന്മാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിഗ്രി) ആനിമേറ്റര്‍ (പ്ലസ് ടു) സി.സി.റ്റി.വി ടെക്‌നീഷ്യന്‍ (പ്ലസ് ടു) ഹൗസ് കീപ്പിംഗ് അറ്റന്‍ഡന്റ് (എട്ടാം ക്ലാസ്) ഡെന്റല്‍ സെറാമിക് അസിസ്റ്റന്റ് (എസ്.എസ്.എല്‍.സി), അനലിസ്റ്റ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി (ബി.ടെക്), അനലിസ്റ്റ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ (ബി.ടെക്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ അതത് നഗരസഭകളിലെ കുടുംബശ്രീ ഓഫീസുമായി നവംബര്‍ 20 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

date