Post Category
ഓണം/ബക്രീദ്;ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഡിസ്ക്കൗണ്ട്
ആലപ്പുഴ: ഓണം/ബക്രീദ് പ്രമാണിച്ച് ജൂലൈ 12 മുതല്‍ 20 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്മെന്റ് റിബേറ്റ്/ഡിസ്ക്കൗണ്ട് അനുവദിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.
date
- Log in to post comments