കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ സംസ്ഥാനമൊട്ടാകെ ആഘോ ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പരിപാടികള്‍. 1939ലെ കടയ്ക്കല്‍ പ്രക്ഷോഭ ത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പ്രത്യേക പരിപാടി. അനുബന്ധമായി വെബിനാറും നടത്തും. പ്രക്ഷോഭത്തിന്റെ നാള്‍വഴികളിലൂടെ യാത്ര ചെയ്യുന്ന ലഘു വീഡിയോ ചിത്രം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കും. ഇതോടൊപ്പം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരവും. കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ചരിത്രം പുതുതലമുറ തിരിച്ചറിയുന്നതിനു കൂടിയാണ് മത്സരം.
‘കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ചരിത്രം'എന്ന തലക്കെട്ടില്‍ 500 വാക്കില്‍ കവിയാതെ മലയാളത്തിലാണ് ഉപന്യാസം തയ്യാറാക്കേണ്ടത്. ഇവ പി.ഡി.എഫ് ഫോര്‍മാറ്റില്‍ freedomprd21@gmail.com ഇമെയില്‍ വിലാസത്തിലേക്ക് ജൂലൈ 20നകം അയക്കണം. ആദ്യ മൂന്നു സ്ഥാനം നേടുന്ന വിജയികള്‍ക്ക് സമ്മാനങ്ങളും സാക്ഷ്യ പത്രവും നല്‍കും. ഉപന്യാസത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ അവരവര്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ വിലാസം, വ്യക്തി വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടു ത്തേണ്ടതാണ്.
(പി.ആര്‍.കെ നമ്പര്‍.1754/2021)
- Log in to post comments