Skip to main content

കുഫോസിൽ സംരംഭകത്വ പരിശീലനത്തിന് അവസരം.

 

കൊച്ചി- കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയും (കുഫോസ്) നാഷണൽ സയൻസ് ആൻറ് ടെക്നോളജി എൻറർപ്രണർഷിപ്പും സംയുക്തമായി 'സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംരംഭകത്വ വികസനത്തിൽ' സൌജന്യ പരിശീലന പരിപാടി നടത്തുന്നു. ആഗസ്റ്റ് 25 മുതൽ ഒക്ടോബർ 11 വരെ ഓൺലൈനായി നടത്തുന്ന  പരിശീലനത്തിൽ സംരംഭങ്ങൾ തുടങ്ങാൻ അഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. സയൻസ്, ടെക്നോളജി ഡിപ്ളോമ / ബിരുദധാരികൾക്ക് മുൻഗണന. ആഗസ്റ്റ് 14 ന് മുൻപ് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ 8075364710  എന്ന നമ്പറിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് കുഫോസ് വെബ്സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക

date