Skip to main content

ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു 

 

എറണാകുളം : ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു . പഠനോപകരണ, മെമ്പർ റിലീഫ് ഫണ്ട് വിതരണോദ്ഘാടനം വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു . ബാങ്ക് പരിധിയിലെ 11 സ്‌കൂളുകൾക്കാണ്  പഠനോപകരണങ്ങൾ വിതരണം ചെയ്തത് . 11 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി 30 മൊബൈൽ ഫോണുകളും 11 ടിവി കളും ബാഗും പുസ്തകവും മറ്റുമുൾപ്പെടെ 84 സെറ്റ് പഠനോപകരണങ്ങളും നൽകി. മെമ്പർ റിലീഫ് ഫണ്ടിന്റെ ഭാഗമായി 11 പേർക്ക് രണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപയും വിതരണം ചെയ്തു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിവാര്യമായ ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിൽ വൈപ്പിൻ നിയോജക മണ്ഡലം സമ്പൂർണ്ണ സാക്ഷാത്കാരം കൈവരിക്കുകയാണെന്നും  ഔദ്യോദിക മാനദണ്ഡങ്ങൾ പ്രകാരം അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ടിവി യും മൊബൈൽ -സ്‍മാർട്ട് ഫോണുകളുമുൾപ്പെട ലഭ്യമാക്കിയിട്ടുണ്ടെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലോഗസ് ലോറൻസ്, സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 

date