Skip to main content

കുടുതല്‍ സ്ഥാപനങ്ങള്‍ മാനദണ്ഡലംഘനം നടത്തുന്നു; നൂറിലധികം എണ്ണത്തിന് പിഴയിട്ടു

കുടുതല്‍ സ്ഥാപനങ്ങള്‍ മാനദണ്ഡലംഘനം നടത്തുന്നു; നൂറിലധികം എണ്ണത്തിന് പിഴയിട്ടു
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍  115 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
 കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി, 17 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 89 കേസുകള്‍ക്ക് പിഴ ഈടാക്കി. 39 എണ്ണത്തിന്  താക്കീത് നല്‍കി.
കൊട്ടാരക്കര, ഇളമാട്, എഴുകോണ്‍, കുളക്കട, മൈലം, വെളിയം, നിലമേല്‍, ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 71 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നേതൃത്വം നല്‍കി.
കരുനാഗപ്പള്ളി, തേവലക്കര, തെക്കുംഭാഗം, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, ആലപ്പാട്  ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 82 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ മൈനാഗപ്പള്ളി, പോരുവഴി മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നാലു കേസുകളില്‍ പിഴ ഈടാക്കുകയും 24 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
പത്തനാപുരത്തെ കുന്നിക്കോട്, ആവണീശ്വരം, പിടവൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1760/2021)
 

date