Skip to main content

നാല് ആരോഗ്യ ബ്ലോക്കുകളില്‍ ഒരാഴ്ചത്തെ പ്രത്യേക കാമ്പയിന്‍

 

ഡെങ്കിപ്പനിയും പകര്ച്ചപ്പനിയും ഏറ്റവും കൂടുതല്ഭീഷണി ഉയര്ത്തുന്ന ജില്ലയിലെ നാല് ആരോഗ്യ ബ്ലോക്കുകളില്ഇന്നു (ജൂണ്‍ 5) മുതല്തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആരോഗ്യ വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും നേത്യത്വത്തില്തീവ്ര ശുചീകരണ പ്രവര്ത്തനങ്ങള്നടത്തും. ചുങ്കത്തറ,മേലാറ്റൂര്‍, മങ്കട, വണ്ടൂര്എന്നിവടങ്ങളിലാണ് പ്രത്യേക പ്രചരണ പരിപാടികള്നടത്തുന്നത്. ഡെങ്കിപ്പനി പോലുള്ള പകര്ച്ചപ്പനി വഴി ജില്ലക്ക് ഏറ്റവും കൂടുതല്ഭീഷണി ഉയര്ത്തുന്ന മേഖലയാണ് ഇത്. പ്രദേശത്തെ ആശങ്ക നീങ്ങുന്നതുവരെ   ഇതിനായി കൂടുതല്പ്രവര്ത്തനങ്ങള്നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രോമാകെയര്‍, .ആര്‍.ഡബ്യൂ, സ്റ്റുഡന്റ് പോലീസ് കാഡറ്റ് തുടങ്ങിയവയുടെ സേവനം ഇതിനായി  ഉപയോഗിക്കും. കാമ്പയിന്കാലത്ത് വീടുകള്കയറിയിറങ്ങിയുള്ള ബോധവത്കരണം, ലഘുലേഖവിതരണം, കൊതുക് നശീകരണ പ്രവര്ത്തനങ്ങള്‍, കുടുംബ യോഗങ്ങള്എന്നിവ നടക്കും. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് പ്രവത്തനങ്ങള്നടക്കുകയെന്ന് ജില്ലാ കലക്ടര്അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ആരോഗ്യവകപ്പ് സര്വൈലന്സ് വിഭാഗം പ്രത്യേക പദ്ധതി തയ്യാറാക്കി ജില്ലാ കല്ടര്ക്ക് സമര്പ്പിച്ചു.

date