Skip to main content

വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം

    ദേശീയ പാനീയചികിത്സാ വാരാചരണത്തിന്‍റെയും ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്‍റെയും ജില്ലാതല ഉദ്ഘാടനം ഇളമണ്ണൂരില്‍  ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രീതാരമേശ് നിര്‍വഹിച്ചു. വൈസ്പ്രസിഡന്‍റ് രാജ്പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ആര്‍.ബി.രാജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീജാ സുധാകരന്‍, ഡോ.ബിനുക്കുട്ടന്‍, മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എം.ആര്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ആരോഗ്യ സെമിനാറില്‍ പന്തളം തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോളി കുര്യന്‍ ക്ലാസ് നയിച്ചു.                                                                                                                (പിഎന്‍പി 1436/18)

date