Skip to main content

കാത്ത്‌ ലാബ് പ്രവർത്തനം പുനരാരംഭിച്ചു 

എറണാകുളം : കോവിഡ് ഇതര ചികിത്സകൾ പുനരാംഭിച്ചതിന്റെ   ഭാഗമായി   കളമശ്ശേരി ഗവ . മെഡിക്കൽ കോളേജിൽ   കാത്ത്‌ ലാബിന്റെ  പ്രവർത്തനം പുനരാരംഭിച്ചു . ആൻജിയോഗ്രാം പരിശോന ജൂലൈ 19 നു നടത്തി .  തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുക . തിങ്കൾ , ചൊവ്വ , വ്യാഴം, വെള്ളി ദിവസങ്ങളിൽ കാത്ത്‌ ലാബ് പ്രവർത്തിക്കും. എക്കോ, ടി എം ടി , ഹൃദയത്തിന്റെ താളം പരിശോധിക്കുന്നതിനുള്ള  ഹോൾട്ടർ  മോണിറ്ററിങ്  സിസ്റ്റം  എന്നീ പരിശോധനകൾ എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്  ഡോ.ഗണേഷ് മോഹൻ  അറിയിച്ചു .

date