Skip to main content

കോവിഡ് 802, രോഗമുക്തി 975

ജില്ലയില്‍ ഇന്നലെ(ജൂലൈ 19) 802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 975 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 797 പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 130 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-55, കൊട്ടാരക്കര-13, പുനലൂര്‍-ഒന്‍പത്, കരുനാഗപ്പള്ളി-അഞ്ച്  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-40, മൈനാഗപ്പള്ളി-26, ചടയമംഗലം-24, ആദിച്ചനല്ലൂര്‍-23, കൊറ്റങ്കര-20, നെടുമ്പന-19, ഇടമുളയ്ക്കല്‍-17, ചവറ, തൃക്കോവില്‍വട്ടം, അഞ്ചല്‍ എന്നിവിടങ്ങളില്‍ 16 വീതവും പത്തനാപുരം-15, കടയ്ക്കല്‍, കല്ലുവാതുക്കല്‍, തൊടിയൂര്‍ ഭാഗങ്ങളില്‍ 14 വീതവും കരീപ്ര, നെടുവത്തൂര്‍, പെരിനാട് പ്രദേശങ്ങളില്‍ 13 വീതവും ചിതറ-12, ഏരൂര്‍, ഓച്ചിറ, ചാത്തന്നൂര്‍, തെ•ല എന്നിവിടങ്ങളില്‍ 11 വീതവും ശാസ്താംകോട്ട-10, ഇട്ടിവ, വിളക്കുടി, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ ഒന്‍പതു വീതവും ആലപ്പാട്, ഉമ്മന്നൂര്‍, എഴുകോണ്‍, കരവാളൂര്‍, പവിത്രേശ്വരം, മൈലം പ്രദേശങ്ങളില്‍ എട്ടു വീതവും ഈസ്റ്റ് കല്ലട, കുലശേഖരപുരം, മണ്‍ട്രോതുരുത്ത്, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍  ഏഴു വീതവും കുന്നത്തൂര്‍, കുളക്കട, തൃക്കരുവ, തേവലക്കര, പനയം, പ•ന, വെളിയം, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ ആറു വീതവും കുണ്ടറ, പട്ടാഴി, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ അഞ്ചു വീതവും ചിറക്കര, തഴവ, പിറവന്തൂര്‍, മേലില എന്നിവിടങ്ങളില്‍ നാലു വീതവും ഇളമ്പള്ളൂര്‍, നിലമേല്‍, പൂതക്കുളം, പൂയപ്പള്ളി, പേരയം, പോരുവഴി ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.
(പി.ആര്‍.കെ നമ്പര്‍.1782/2021)

date