Skip to main content
കുടുംബശ്രീ ജില്ലാമിഷന്റെയും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി ഗ്രാമപഞ്ചായത്തിലെ വളക്കോട് ആരംഭിച്ച ഭവനനിര്‍മ്മാണ പരിശീലന പരിപാടി എഡിഎം:എന്‍.ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍ എ.കെ രമേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തപ്പോള്‍.         

  കുടുംബശ്രീ ഭവന നിര്‍മ്മാണ പരിശീലനം 

    കുടുംബശ്രീ ജില്ലാമിഷന്റെയും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി ഗ്രാമപഞ്ചായത്തിലെ വളക്കോട് ഭവനനിര്‍മ്മാണ പരിശീലന പരിപാടി ആരംഭിച്ചു. ലൈഫ് ഗുണഭോക്താവായ ലളിത -രാജീവന്‍ ദമ്പതികള്‍ക്കുളള വീട് നിര്‍മ്മാണം ആരംഭിച്ചാണ് പരിശീലനത്തിന് തുടക്കമായത്.  എഡിഎം:എന്‍.ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍ എ.കെ രമേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംനിര്‍വഹിച്ചു. ഉദയപുരം ലേബര്‍ കോട്രാക്‌ടേര്‍സ്  സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന 52 ദിവസത്തെ പരിശീലന പരിപാടി പൂര്‍ത്തീകരിക്കുമ്പോഴേക്കും പ്രായോഗിക പരിശീലനത്തിലൂടെ കൂടുതല്‍ വീടുകള്‍ സ്വയം ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മറ്റ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും സമാനമായ പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്ന് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ പി.എല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എ.സി മാത്യ, ഉഷ ടി.വി, പിഎയു  ഡയറക്ടര്‍ ദിലീപ്, എഡിഎംസി ഹരിദാസന്‍ സി, ഹരിപ്രസാദ്, ലോറന്‍സ് സംസാരിച്ചു. സി ഡിഎസ് ചെയര്‍പേഴ്‌സന്‍ ശാന്തകുമാരി സ്വാഗതവും വാര്‍ഡ് അംഗം അനീഷ് നന്ദിയും പറഞ്ഞു.   
 

date