Post Category
ഓള് ഇന്‍ഡ്യ അപ്രന്റീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജില്ലയിലെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2021 ഏപ്രില്‍ 15 നുള്ളില്‍ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓള് ഇന്‍ഡ്യ അപ്രന്റീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാര്‍ത്ഥികള്‍ അതത് സ്ഥാപനങ്ങളിലെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ ആയിരിക്കണം. അപ്രന്റീസ് പോര്‍ട്ടലിലെ പ്രൊഫൈല്‍ വഴി ആഗസ്റ്റ് 10 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04742713332.
(പി.ആര്.കെ നമ്പര്‍.1790/2021)
date
- Log in to post comments