Skip to main content

കൗണ്‍സിലര്‍, യോഗ ഇന്‍സ്ട്രക്ടര്‍  നിയമനം

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ സ്വാസ്ഥ്യസ്പര്‍ശം കോവിഡാനന്തര ചികിത്സാ പദ്ധതിയില്‍ കൗണ്‍സിലര്‍, യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. സൈക്കോളജി/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമാണ്  കൗണ്‍സിലര്‍ തസ്തികയുടെ യോഗ്യത. യോഗ ഇന്‍സ്ട്രക്ടര്‍ക്ക്  ബി.എന്‍.വൈ.എസ്, എം.എസ്. സി.യോഗ/ ആയുഷ് കൗണ്‍സില്‍ അംഗീകൃത ബിരുദം ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 28. വിശദവിവരങ്ങള്‍ 04742585242 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1791/2021)

date