വായനാ വാരാഘോഷ ക്വിസ് മത്സര വിജയികള്‍
വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഓണ്‍ലൈനായി നടന്ന പ്രാഥമികഘട്ട മത്സരത്തെത്തുടര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ഡി ചേമ്പറില്‍ നടത്തിയ ഫൈനല്‍ മത്സരത്തില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കെ ജീവന് (ജിഎച്ച്എസ്എസ് കുഞ്ഞിമംഗലം) ഒന്നാം സ്ഥാനവും എം വി അനിഷ (ജിഎച്ച്എസ്എസ് ചെറുതാഴം) രണ്ടാം സ്ഥാനവും കെ വി റിസ്വാന് (ടിഎംഎച്ച്എസ്എസ് വെള്ളോറ) മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കെ ഫാത്തിമ (എസ്ജിഎച്ച്എസ് ചെമ്പന്തൊട്ടി) ഒന്നാം സ്ഥാനം നേടി. നിധ റമീസ് (എന്‍എഎം എച്ച്എസ്എസ് പെരിങ്ങത്തൂര്‍), കെ നൈതിക (ചോതാവൂര്‍ എച്ച്എസ്എസ് ചമ്പാട്) എന്നിവര്‍ രണ്ടാം സ്ഥാനവും ആര്യ രമേഷ് (മൊറാഴ ഗവ എച്ച്എസ്എസ്) മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തില്‍ നിസ്വന എസ് പ്രമോദ് (മമ്പറം യുപി സ്കൂള്‍) ഒന്നാം സ്ഥാനവും പി എന്‍ ശ്രീഹരി (വാരം യുപി സ്കൂള്‍) രണ്ടാം സ്ഥാനവും സപ്നീത് ജയകുമാര്‍ (മാന്യഗുരു യുപി സ്കൂള്‍ കരിവെള്ളൂര്‍) മൂന്നാം സ്ഥാനവും നേടി.
- Log in to post comments