Skip to main content

താല്‍പര്യമുള്ളവര്‍ക്ക് കപ്പല്‍ സിഇഒയുമായി ബന്ധപ്പെടാം

അഴീക്കല്‍ തുറമുഖം വഴിയുള്ള ചരക്കു നീക്കം പ്രോല്‍സാഹിപ്പിക്കുന്നതിനും കൂടുതല്‍ കണ്ടെയിനറുകള്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുമായി ജില്ലയിലെ വ്യവസായികളുമായും വ്യാപാരികളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് ഹോപ് സെവന്‍ കപ്പല്‍ സിഇഒ കിരണ്‍ ബി നന്ദ്രെ അറിയിച്ചു. ജൂലൈ 24 വരെ ഇദ്ദേഹം കണ്ണൂരിലുണ്ടാവും. താല്‍പര്യമുള്ളവര്‍ക്ക് 7506273540 എന്ന മൊബൈല്‍ നമ്പറിലോ kirann@roundthecoast.in എന്ന ഇമെയിലിലോ ബന്ധപ്പെടാം. റോഡ് വഴിയുള്ള ചരക്കു ഗതാഗതത്തേക്കാള്‍ ചെലവ് കുറഞ്ഞതും സുഗമവുമാണ് കപ്പല്‍ വഴിയുള്ള ചരക്കുനീക്കം. കണ്ണൂരില്‍ നിന്നുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഒരുക്കമാണ്. ലഭിക്കുന്ന കണ്ടെയിനറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചെലവ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു

date