Post Category
ജില്ലയിലെ ആദ്യത്തെ ത്രീഡി ബസ് ടെര്‍മിനലുമായി കോട്ടയ്ക്കല്‍ നഗരസഭ.
കോഴിക്കോട് - പൊന്നാനി ദേശീയ പാതയില്‍ ചങ്കുവെട്ടിക്കടുത്ത പാലത്തറ എച്ച്.എം.എസ് ആശുപത്രിക്ക് സമീപമാണ് ബസ് ടെര്‍മിനല്‍ നിര്‍മിച്ചിട്ടുള്ളത്. നഗരസഭയുടെ ഫണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം, പാതയിലൂടെ കടന്നു പോകുന്ന ബസ്സുകളുടെ സമയം കാണിക്കുന്ന എല്‍.ഇ.ഡി ഡിസ് പ്ലേ, വാട്ടര്‍ കൂളര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടെര്‍മിനലില്‍ ലഭിക്കും.
ടെര്‍മിനലിന്റെ ഉദ്ഘാടനം കോട്ടയ്ക്കല്‍ നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ നിര്‍വഹിച്ചു. കോട്ടക്കുളം വാര്‍ഡ് കൗണ്‍സിലര്‍ മങ്ങാടന്‍ അബ്ദു അദ്ധ്യക്ഷത വഹിച്ചു.
date
- Log in to post comments