Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-07-2021

ടെലികമ്യൂണിക്കേഷന്‍- കേബിള്‍
സേവനദാതാക്കളുടെ യോഗം 23 ന്

കണ്ണൂര്‍ നഗര പാത വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകളിലെ ടെലികമ്യൂണിക്കേഷന്‍/ കേബിള്‍ സേവനങ്ങളുമായി ബന്ധപ്പെട്ട യോഗം ജൂലൈ 23 ന് രാവിലെ 10.30 ന് അലവില്‍ ഒറ്റത്തെങ്ങിലുള്ള പദ്ധതി ഓഫീസില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തും. ബന്ധപ്പെട്ട സേവനദാതാക്കളുടെ ഓരോ പ്രതിനിധി മാത്രം യോഗത്തില്‍ പങ്കെടുക്കണമെന്ന് പൊജക്ട് കോ- ഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 04972 931340.
പി എന്‍ സി/2623/2021

എച്ച്ഡിസിഎം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ന്യൂ ഡല്‍ഹി ആസ്ഥാനമായിട്ടുള്ള ദേശീയ സഹകരണ പരിശീലന കൗണ്‍സിലിന്റെ കീഴില്‍ പറശ്ശിനിക്കടവില്‍  പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള എസ് സി/എസ് ടി വിഭാഗക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെടുന്ന സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്കും നിയമാനുസൃതമായി സീറ്റ് സംവരണം ഉണ്ടായിരിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിവരങ്ങള്‍ www.icmkannur.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ആഗസ്ത് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 04972784002, 2784044.
പി എന്‍ സി/2624/2021

തേനീച്ച കര്‍ഷക രജിസ്‌ട്രേഷന്‍

ശാസ്ത്രീയമായ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശുദ്ധമായ തേനിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ലഭ്യതയും വിപണനവും ശക്തിപ്പെടുത്തുന്നതിനും മധുക്രാന്തി എന്ന പോര്‍ട്ടല്‍ തയ്യാറായി. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എല്ലാ തേനീച്ച കര്‍ഷകരും അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.
പി എന്‍ സി/2625/2021

പഴവര്‍ഗ്ഗ വിളകള്‍ക്ക് ധനസഹായം

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതി അനുസരിച്ച് ജില്ലയില്‍ ഈ വര്‍ഷം 124 ഹെക്ടറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പഴവര്‍ഗ്ഗ വിളകള്‍ കൃഷി ചെയ്യുന്നതിന് ധനസഹായം നല്‍കുന്നു. പ്ലാവ്, പപ്പായ, പാഷന്‍ ഫ്രൂട്ട്, കുടംപുളി, നേന്ത്രവാഴ, പൈനാപ്പിള്‍ എന്നിവക്ക് പുറമെ വിദേശയിനം പഴങ്ങളായ ഡ്രാഗണ്‍ ഫ്രൂട്ട്, മാംഗോസ്റ്റിന്‍, റമ്പൂട്ടാന്‍ എന്നിവയും കൃഷി ചെയ്യാം. ഹെക്ടറിന് 18000 മുതല്‍ 30000 രൂപ വരെ സബ്‌സിഡിയായി നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പടണം.
പി എന്‍ സി/2626/2021

മണ്ണിര കമ്പോസ്റ്റ് നിര്‍മാണ ധനസഹായം

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ജൈവ വള നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്നു. 30 അടി നീളം, എട്ട് അടി വീതി, 2.5 അടി ഉയരം എന്നീ അളവില്‍ ശാസ്ത്രീയമായി നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്ക് 50000 രൂപ വരെ ആനൂകൂല്യം നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം.
പി എന്‍ സി/2627/2021

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ കാടുവെട്ട് യന്ത്രം, പവര്‍ ടില്ലര്‍ എന്നിവക്കും കാര്‍ഷിക വിളകള്‍ക്ക് ജലസേചനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംഭരണ കുളങ്ങള്‍ നിര്‍മിക്കുന്നതിനും 50 ശതമാനം വരെ സബ്‌സിഡി നല്‍കുന്നു. പരമാവധി 75000 രൂപ വരെയാണ് സബ്‌സിഡി. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടണം.
പി എന്‍ സി/2628/2021

ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ 89 കൃഷി ഭവനുകളിലേക്ക് ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ്ഇ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, ബിഎസ്‌സി അഗ്രികള്‍ച്ചര്‍ ബിരുദധാരികള്‍, വിഎച്ച്എസ്ഇ പാസായവര്‍ (അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ്) എന്നിവര്‍ക്ക് അപേക്ഷിക്കാം. മാസം 1000 രൂപ വീതം ലഭിക്കും. വിശദ വിവരങ്ങള്‍ www.keralaagriculture.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായോ അതത് കൃഷി ഭവനുമായോ ബന്ധപ്പെടുക. ഫോണ്‍: 0497 2706154.
പി എന്‍ സി/2629/2021

ടെലിവിഷന്‍ ജേണലിസം: അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ആന്റ് ഹൈബ്രിഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്്, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാഫോമുകള്‍ക്ക് ksg.keltron.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 10 നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 6238840883, 8137969292.
പി എന്‍ സി/2630/2021

വെസ്സല്‍ ട്രാക്കിംഗ്, മോണിറ്ററിംഗ് സംവിധാനം;
അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങളില്‍ വെസ്സല്‍ ട്രാക്കിംഗ് സിസ്റ്റം, മോണിറ്ററിംഗ് സംവിധാനം ഘടിപ്പിക്കുന്ന പദ്ധതിക്ക് യാന ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യാനങ്ങളുടെ ഐഡന്റിറ്റി നിര്‍ണയിക്കല്‍, ജി പി എസ് സ്ഥാനം, സഞ്ചാരഗതി, വേഗത എന്നിവ ഉള്‍പ്പെടെ മീന്‍പിടുത്ത അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉപഗ്രഹാധിഷ്ഠിതമായി നിര്‍ണയിക്കുന്നതിന് ഉതകുന്നതാണ് പദ്ധതി. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ഫിംസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരുമായിരിക്കണം. അപേക്ഷകന്റെ യാനം ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും മത്സ്യബന്ധന ലൈസന്‍സ്/പെര്‍മിറ്റ് ഉളളതും നിലവില്‍ മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്നതുമായിരിക്കണം. 11,000 രൂപ വിലയുളള ഒരു യൂണിറ്റ് വെസ്സല്‍ മോണിറ്ററിംഗ്/ട്രാക്കിംഗ് സിസ്റ്റത്തിന് 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയും (8250 രൂപ) 25% ഗുണഭോക്തൃ വിഹിതവും (2750 രൂപ) ആണ്. ഗുണഭോക്തൃ വിഹിതം അപേക്ഷയോടൊപ്പം അടക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ മാപ്പിളബേയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2731081. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, പി ഒ കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍-17.
പി എന്‍ സി/2631/2021

റേഷന്‍കടകള്‍ ഇന്ന് (ജൂലൈ 20) പ്രവര്‍ത്തിക്കും

ഇന്ന് ജൂലൈ 20 ചൊവ്വാഴ്ച റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും നാളെ (ജൂലൈ 21 ബുധനാഴ്ച) അവധി ദിവസവുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2632/2021

ഭരണാനുമതിയായി

ടി വി രാജേഷ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 13.94 ലക്ഷം രൂപ വിനിയോഗിച്ച് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയം പുനരുദ്ധാരണ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/2633/2021

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലക്കുന്ന് ഗുരുമഠം, കിഴുത്തള്ളി, ചാല വെസ്റ്റ്,  സ്‌ക്വയര്‍ ഫീറ്റ് വില്ല, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്, എലീന അപ്പാര്‍ട്ട്‌മെന്റ്, ശബരി, ചകിരി, മിസ്റ്റി വില്ല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 20 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍  ഉച്ചക്ക് 12 മണി വരെയും പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് 3.30  വരെയും വൈദ്യുതി മുടങ്ങും.
പി എന്‍ സി/2634/2021

എഴുത്ത് പരീക്ഷ 28 ന്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കെ ടി യു പരീക്ഷാ വിഭാഗത്തില്‍ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ 28 ന് രാവിലെ 10 മണിക്ക് കോളേജിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും.      
പി എന്‍ സി/2635/2021      

അഖിലേന്ത്യാ അപ്രന്റീസ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

സപ്തംബറില്‍ നടക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ്  ട്രേഡ് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 15 ഓടെ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 108/109/110 (ഫസ്റ്റ് റൗണ്ട്)ല്‍ പരാജയപ്പെട്ടവര്‍ക്കും 110 ഫസ്റ്റ് റൗണ്ടില്‍ പങ്കെടുക്കാത്തവര്‍ക്കും 110 സെക്കന്റ് റൗണ്ട് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കും 111-ാമത് എഐടിടി(എടിഎസ്) പരീക്ഷയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ആര്‍ ഐ സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0497 2704588.
പി എന്‍ സി/2636/2021  

 

വാഹനം ആവശ്യമുണ്ട്

പയ്യൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിലേക്കായി  ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് നല്‍കുതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 22ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോ: 04985 236166, 8281375624

date