Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

 

 

ജില്ലയില്‍  ജൂലൈ 18ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാല സ്‌കൂള്‍ മുഴക്കുന്ന്, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിറ്റാരിപ്പറമ്പ്, മറിയം ഓഡിറ്റോറിയം പെരുമ്പടവ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും തുടര്‍ വിദ്യാകേന്ദ്രം വളയങ്ങാട്, വലിയന്നൂര്‍ ഹോളി മൗണ്ട്, തളിപ്പറമ്പ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും സെന്റ് തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, ചെറുവക്കര എല്‍ പി സ്‌കൂള്‍ ആലിങ്കീഴ്, അടിയരിക്കടവ് പ്രൈം സൂപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിംഗ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

കൊവിഡ് വാക്സിനേഷന്‍   സെക്കന്‍ഡ് ഡോസ് മാത്രം 

ജില്ലയില്‍ ജൂലൈ 18ന്  33 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. വാക്സിന്‍ ലഭിക്കാന്‍ ഉള്ളവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

date