ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് ജൂലൈ 22 , 23 തീയതികളിൽ
എറണാകുളം : ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. പുനരുജ്ജീവന പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന , മാസ്സ് വാക്സിനേഷൻ ഡ്രൈവ് കൊച്ചി മേയർ എം അനിൽ കുമാറും ജില്ലാ കളക്ടർ ജാഫർ മാലികും ചേർന്ന് ജൂലൈ 22 ന് (വ്യാഴം) രാവിലെ 9:00 ന് മരട് ബിടിഎച്ച് സരോവരത്തിൽ ഉദ്ഘാടനം ചെയ്യും . ജില്ലയിൽ ജൂലൈ 22 , 23 തീയതികളിലാണ് വാക്സിനേഷൻ ഡ്രൈവ് .
ടൂറിസം മേഖലയിലെ എല്ലാവർക്കും വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന വാക്സിനേഷൻ ഡ്രൈവ് ടൂറിസം കേന്ദങ്ങളെ സമ്പൂർണ വാക്സിനേറ്റഡ് മേഖലകളാക്കി മാറ്റും. ടൂർ ഓപ്പറേറ്റർമാർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾ, ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഗൈഡുകൾ, ഹൗസ് ബോട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ തുടങ്ങിയവർ ഉൾപ്പെടുന്ന ടൂറിസം മേഖയിലുള്ളവർക്കായി കേരളത്തിലെ എല്ലാ ജില്ലകളിലും 2021 ജൂലൈ 31 ന് മുമ്പ് വാക്സിനേഷൻ ഡ്രൈവ് നടത്തും.
Reply all
Reply to author
Forward
- Log in to post comments