Skip to main content

പെരുന്നാൾ ആഘോഷങ്ങൾ; കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം: ജില്ലാ കളക്ടർ

 

ബുധനാഴ്ച ബലി പെരുന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. ആളുകൾ കൂട്ടം ചേരുകയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്താൽ കർശനമായി നടപടി സ്വീകരിക്കും. പോലീസിൻ്റെ കർശന പരിശോധനയുണ്ടാകും. 

 

ആരാധനാലയങ്ങളിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കണം.  ഒരു ഡോസ് എങ്കിലും വാക്സിനെടുത്തവർ മാത്രം പുറത്തിറങ്ങുക. പെരുന്നാളിനു ശേഷം പരിശോധനയ്ക്ക് സന്നദ്ധരായാ മുന്നോട്ടു വരണമെന്നും കളക്ടർ പറഞ്ഞു. 

 

കോവിഡ് വ്യാപനം ഒഴിവായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. കൂടുതൽ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളുള്ളതും പ്രത്യേക ശ്രദ്ധ വേണ്ടതുമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി നിരീക്ഷണം ശക്തമാക്കും. നിലവിലുള്ള ഡിസിസികൾ ഇപ്പോൾ അടയ്ക്കേണ്ടതില്ല. വാർഡ് തല ദ്രുത കർമ്മ സേന നിലവിൽ സജീവമല്ലാത്ത പഞ്ചായത്തുകളുടെ പ്രത്യേക യോഗം വിളിക്കുമെന്നും കോവിഡ് അവലോകന യോഗത്തിൽ കളക്ടർ പറഞ്ഞു. 

 

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി പി എം ഡോ. മാത്യൂസ് നമ്പേലി, ഡി എസ് ഒ ഡോ. ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.

date