Skip to main content

ജില്ലയിലെ മുഴുവന്‍ നിയമ സഭാ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കും. -ജില്ലാ കലക്ടര്‍.

ലോക സഭാ തെരഞ്ഞെടുപ്പിന്  മുഴുവന്‍ വോട്ടര്‍മാരെയും പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം തയ്യാറെടുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി 2019 ജനുവരി മാസം 18 വയസ്സ് തികയുന്ന മുഴുവന്‍ വോട്ടര്‍ മാരെയും ഉള്‍പ്പെടുത്തി നിലവിലുള്ള വോട്ടര്‍ പട്ടിക പുതുക്കും. കരട് വോട്ടര്‍ പട്ടിക സപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്നതാണ്. കരട് പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ഒരുമാസം കാലം പട്ടികയിലുള്ള പരാതികള്‍, അഭിപ്രായങ്ങള്‍ എന്നിവ സ്വീകരിക്കുന്നതാണ്. ഒക്‌ടോബര്‍ 31 വരെ യാണ് പരാതികള്‍ സ്വീകരിക്കുക. 2019 ജനുവരി നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍വഴിയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികളുള്ളവര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ് നല്‍കേണ്ടത്.
അന്തിമ പട്ടിക തയ്യാറാക്കുന്നതോടെ പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരവും ഉണ്ടാവും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പരമാവധി 14000,ഗ്രാമ പ്രദേശങ്ങളില്‍ 12000 എണ്ണവുമാണ് ഒരു പോളിംഗ് സ്റ്റേഷനില്‍ വോട്ടര്‍മാരെ അനുവദിക്കുക.
ജില്ലയില്‍ വോട്ടര്‍മാരില്‍ സ്ത്രീ പ്രാധിനിത്യം കുറഞ്ഞ മണ്ഡലങ്ങളില്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ നേത്യത്വത്തില്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. . തിരൂരങ്ങാടി,വള്ളിക്കുന്ന്,വേങ്ങര, ഏറനാട്,കൊണ്ടോട്ടി, എന്നിവടങ്ങളിലാണ് സ്ത്രീകളുടെ എണ്ണം കുറവുള്ളതായി കാണുന്നത്.  ഇതിനുപുറമെ സ്ത്രീ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്ന കാര്യത്തിലും ഇവരെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്ന കാര്യത്തിലും കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു.മേല്‍ പറഞ്ഞ മണ്ഡലത്തില്‍ കനേഷുമാരി കണക്കില്‍ സ്ത്രീകള്‍ എണ്ണത്തില്‍ കൂടുതലാണങ്കിലും വോട്ടര്‍ പട്ടികയില്‍ എണ്ണത്തില്‍ കുറവാണ്.
കലക്‌ട്രേറ്റല്‍ നടന്ന യോഗത്തില്‍ വേണുഗോപാല്‍ (സി.പി.എം) പി.എ.മജീദ് (കോണ്‍ഗ്രസ്) സലിം കുരുവമ്പലം (ഐ.യു.എം.എല്‍.) കെ.പി.എ.നാസര്‍ (കേരള കോണ്‍ഗ്രസ് എം)കെ.സി.വേലായുധന്‍ (ബി.ജെ.പി.)സി.എച്ച് നൗഷാദ് (സി.പി.ഐ.) കവറത്തൊടി മുഹമ്മദ് (കോണ്‍ഗ്രസ് എസ്) എം.സി.ഉണ്ണിക്യഷ്ണന്‍, (എന്‍.സി.പി.) പി.സി.അബ്ദുള്ള (കേരള കോണ്‍ഗ്രസ് ബി.) പി.മുഹമ്മദാലി (ജനതാ ദള്‍ എസ്) തുടങ്ങിയവര്‍ പങ്കെടുത്തു.

 

date