Skip to main content

കർഷക കടാശ്വാസം അനുവദിച്ചു

ആലപ്പുഴ: കേരള കർഷക കടാശ്വാസ കമ്മീഷൻ ജില്ലയിലെ കർഷകർക്ക്/സംഘങ്ങൾക്ക് നൽകിയ അവാർഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത ബാദ്ധ്യത പ്രകാരം സംഘങ്ങൾക്ക് 2,61,725 രൂപ അനുവദിച്ചു. തകഴി സർവ്വീസ് സഹകരണ ബാങ്കിന് 2,15,550 രൂപയും നാരകത്തറ  എസ്.സി.ബി 6300 രൂപയും ചെറുകര എസ്.സി.ബി നമ്പർ 1723ന് 19,875 രൂപയും പുതുക്കരി എസ്.സി.ബി നമ്പർ 2041ന് 5000 രൂപയും ചെറുതന എസ്.സി.ബി നമ്പർ 1367ന് 15.000 രൂപയും അനുവദിച്ചു. ആനുകൂല്യം ലഭിച്ച അംഗത്തിന്റെ പേരും തുകയും സംഘം നോട്ടീസ് ബോർഡിൽ പരിശോധനയ്ക്കായി പ്രസിദ്ധപ്പെടുത്തും.

(പി.എൻ.എ 1202/ 2018)

 

 

date