Post Category
സപ്ലൈകോ റംസാൻ മെട്രോ ഫെയർ ഇന്നുമുതൽ
ആലപ്പുഴ: സപ്ലൈക്കോ റംസാൻ മെട്രോ ഫെയർ ഉദ്ഘാടനം ഇന്ന് (ജൂൺ 6) നടക്കും. സക്കറിയ ബസാറിലെ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലുമണിക്കാണ് ഉദ്ഘാടനം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷൻ തോമസ് ജോസഫ് അധ്യക്ഷനാകും.ജൂൺ ആറുമുതൽ 14വരെയാണ് റംസാൻ മെട്രോ ഫെയർ നടക്കുക. ഈ ദിവസങ്ങളിൽ രാവിലെ ഒമ്പതുമണി മുതൽ രാത്രി എട്ടുവരെ റംസാൻ ഫെയർ പ്രവർത്തിക്കും.
(പി.എൻ.എ 1203/ 2018)
date
- Log in to post comments