Post Category
അറ്റകുറ്റപ്പണികൾക്കായി ലെവൽ ക്രോസ് അടച്ചിടും
ലപ്പുഴ: കുമ്പളം- തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ലവൽ ക്രോസ് നമ്പർ 18 (കായൽ ഗേറ്റ)് വഴിയുള്ള റോഡ് ഗതാഗതം ജൂൺ ഏഴിന് തടസപ്പെടും. ഏഴിന് രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ ഗേറ്റ് അടച്ചിടും. അറ്റകുറ്റപ്പണികൾക്കാണ് ലെവൽ ക്രോസിങിലുടെയുള്ള ഗതാഗതം തടയുന്നത്. ഇക്കാലയളവിൽ വാഹനങ്ങൾ ഏഴുപുന്ന ഗേറ്റ്, പി.എസ്.ഗേറ്റ് എന്നിവ വഴി കടന്നു പോകണം.
(പി.എൻ.എ 1211/2018)
date
- Log in to post comments