Post Category
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്ക് കീഴിൽ നീർചാലുകൾ നവീകരിച്ചു
എറണാകുളം: തിരുമാറാടി പഞ്ചായത്തിലെ മുട്ടത്തുമാക്കിൽ, കമലമറ്റം, പാടശേഖരങ്ങളിൽ ജലസേചനം ഉറപ്പാക്കുന്നതിനായി നീർചാലുകളുടെ നിർമാണ, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. നീർചാലുകളുടെ നിർമാണം, തോടുകളുടെ സംരക്ഷണഭിത്തി നിർമാണം എന്നിവയ്ക്കായി 50 ലക്ഷം രൂപ അനുവദിച്ചു.
മൂവാറ്റുപുഴവാലി ജലസേചന പദ്ധതിയിലൂടെയാണ് ഇതിനായി തുക അനുവദിച്ചത്. 200 ഹെക്ടർ സ്ഥലത്താണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലിലൂടെ എത്തുന്ന വെള്ളം പാടശേഖരങ്ങളിൽ എത്തിക്കുന്നതിനായി തോടുകളുടെ സംരക്ഷണഭിത്തി നിർമിക്കുന്നതിനും ചെറുതോടുകൾ നിർമിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് കീഴിലാണ് കർഷകർക്ക് ആശ്വാസമാകുന്ന രീതിയിൽ ജലസേചന സൗകര്യം ഒരുക്കിയത്.
date
- Log in to post comments