Post Category
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ഇന്റര്‍വ്യൂ 28-ന്
കൊച്ചി: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (യു പി എസ്) (തസ്തികമാറ്റം വഴി) തസ്തികയ്ക്ക് ജൂലൈ 28-ന് രാവിലെ 9.30 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ സമയത്ത് ഫെയ്‌സ് ഷീല്‍ഡ് ധരിക്കേണ്ടതാണ്. വിശദ വിവരങ്ങണള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.
Reply all
Reply to author
Forward
date
- Log in to post comments