Skip to main content

അപേക്ഷാ തീയതി നീട്ടി

 

 കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജികളില്‍ നടത്തുന്ന എ.ഐ.സി.റ്റി.സി അംഗീകാരത്തിനുളള ത്രിവത്സര ഹാന്റ് ലൂം ആന്റ് ടെക്സ്റ്റയില്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാനുളള തീയതി ജൂണ്‍ 12 വരെ നീട്ടി. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം.  പ്രായം 2018 ജൂലൈ ഒന്നിന് 15 വയസിനും, 23 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്.  20 ശതമാനം സീറ്റുകള്‍ നെയ്തു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

കണ്ണൂരിലെ ആകെയുളള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുളളവര്‍ക്കും തമിഴ്‌നാട് -6 (ഗോവ -1), കര്‍ണ്ണാടക -2, പോണ്ടിച്ചേരി -2 എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.  കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് വെങ്കടഗിരി-3, ഗഡക് -3 എന്നിങ്ങനെ ഐ.ഐ.എച്ച്.ടികളിലും പ്രവേശനം ലഭിക്കും.  ് ഗവണ്‍മെന്റ് സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും.

അപേക്ഷ ഫോറം ഓരോ ജില്ലകളിലെയും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ വികാസ് ഭവനിലുളള കൈത്തറി ടെക്സ്റ്റയില്‍ ഡയറക്ടറേറ്റ്, കണ്ണൂര്‍ തോട്ടടയിലുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം, ജൂണ്‍ 12ന് വൈകുന്നേരം അഞ്ചിന് മുമ്പ് കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് ഡയറക്ടര്‍, വികാസ്ഭവന്‍, തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി -കണ്ണൂര്‍ പി.ഒ, കീഴുന്ന, തോട്ടട, കണ്ണൂര്‍ -670007, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കണം.

പി.എന്‍.എക്‌സ്.2257/18

date