Post Category
തൈകൾ വിതരണം ചെയ്തു
എറണാകുളം: ചിറ്റാറ്റുകര കൃഷിഭവനിൽ അത്യുല്പാദന ശേഷിയുള്ള നല്ലയിനം തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരകേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവ്വഹിച്ചു.
ഒരുകോടി ഫല വൃക്ഷതൈ വിതരണത്തിൻ്റെ ഉദ്ഘാടനം വാഴ കന്നുകൾ നൽകി വൈസ് പ്രസിഡന്റ് പി.പി അരൂഷ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ താജുദ്ധീൻ വി.എ, പി.എ ഷംസുദ്ധീൻ, സുരേഷ് ബാബു, ഉഷ ശ്രീദാസ്, വാസന്തി പുഷ്പൻ, കൃഷി ഓഫീസർ ഉമാ മഹേശ്വരി, അസിസ്റ്റന്റ് കൃഷി ഓഫീസർ സുമ എസ്, കൃഷി അസിസ്റ്റന്റ് ശോഭി എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: ചിറ്റാറ്റുകര കൃഷിഭവനിൽ നടന്ന തെങ്ങിൻ തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവ്വഹിക്കുന്നു
date
- Log in to post comments